മസാല ബോണ്ടില്‍ മുഖ്യമന്ത്രിക്കുള്ള ഇഡി നോട്ടിസ് രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ്. മസാല ബോണ്ടില്‍ ഭരണഘടന ലംഘനമുണ്ടെന്നും നോട്ടിസ് സി.പി.എമ്മിനെ വിധേയരാക്കി ബിജെപിയെ ജയിപ്പിക്കാനുളള ശ്രമത്തിന്‍റെ ഭാഗമെന്നും പ്രതിക്ഷനേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. വൻ അഴിമതിയാണ് നടന്നതെന്ന് അന്ന് പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തലയും പ്രതികരിച്ചു. എന്നാല്‍ ഇഡിയുടെ രാഷ്ട്രീയക്കളിയെന്ന വാദം ഉയര്‍ത്തി പ്രതിരോധിക്കുകയാണ് സി.പി.എമ്മും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും. രാഷ്ട്രീയ നാടകമെന്ന വിമര്‍ശനം തള്ളുകയാണ് ബി.ജെ.പി.
മുഖ്യമന്ത്രിക്ക് മസാല ബോണ്ടില്‍ ഇഡി നോട്ടീസ് അയച്ചെന്ന വാര്‍ത്ത മനോരമ ന്യൂസ് പറത്തുവിട്ടതോടെ രാഷ്ട്രീയ ചര്‍ച്ച അതിലേക്ക് വഴിമാറി. തിരഞ്ഞെുപ്പിന് എട്ടുദിവസം ബാക്കി നില്‍ക്കെയുള്ള നോട്ടീസ് 'തിരഞ്ഞെടുപ്പ് സമയത്തെ ഒത്തുകളിയെന്ന് ആരോപിച്ച് സി.പി.എമ്മിനെയും ബി.ജെ.പിയേയും കടന്നാക്രമിക്കികയാണ് കോണ്‍ഗ്രസ്.
സി.പി.എമ്മിനെയും മുഖ്യമന്ത്രിയേയും ഭയപ്പെടുത്താന്‍ അല്ലാതെ കൂടുതലൊന്നും ചെയ്യില്ലെന്ന് വി.ഡി. സതീശനും ഒത്തുകളിയെന്ന് സണ്ണി ജോസഫും പ്രതികരിച്ചു.
അഴിമതിയുടെ സാധ്യത ചൂണ്ടിക്കാട്ടിയ രമേശ് ചെന്നിത്തല മസാല ബോണ്ട് വിറ്റത് ലാവലിന്‍ ബന്ധമുള്ള കമ്പനിക്കാണെന്നും മുഖ്യമന്ത്രിയുടേത് ഉപകാരസ്മരണയെന്നും ആരോപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മിനെ സഹായിക്കാനാണ് നോട്ടീസ് എന്നും ചെന്നിത്തല. ഗുരുതരമാ ക്രമക്കേടാണ് മസാല ബോണ്ടില്‍ നടന്നതെന്നും എല്ലാം അന്വേഷിച്ച് കണ്ടെത്തണമെന്നും രാഷ്ട്രീ
നീക്കമെന്ന് പറയുന്നത് മണ്ടത്തരമാണെന്നും ബി.ജെ.പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.
ഏറെ ആക്ഷേപങ്ങള്‍ കേട്ട മസാല ബോണ്ടില്‍ മുഖ്യമന്ത്രിക്ക് ഇ ഡി നോട്ടീസ് അയക്കുന്നത് സി.പി.എമ്മിനും
സര്‍ക്കാരിനും ക്ഷീണമാണെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും ഇഡി രംഗപ്രവേശ എന്ന പ്രതീതി കൊടുക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഇഡി നോട്ടീസ് തിരഞ്ഞെടുപ്പ് സ്റ്റണ്ട് എന്നും ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്നും വി ശിവന്‍കുട്ടി.
ഇഡി വേട്ടയാല്‍ എന്ന പ്രതീതി സ്വര്‍ണക്കൊള്ള ആക്ഷേപങ്ങള്‍ക്കിടെ ഗുണം ചെയ്യുമെന്നാണ് സി.പി.എം കരുതുന്നത്.