pathmaja-rahul

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്​ക്കെതിരെ ലൈംഗികാരോപണ പരാതി ഉന്നയിച്ച അതിജീവിതയുടെ ചിത്രം പ്രചരിക്കുന്നതില്‍ രൂക്ഷ വിവമര്‍ശനവുമായി ബിജെപി നേതാവ് പത്മജ. പരാതി ഉന്നയിച്ച ആ പെൺകുട്ടിയുടെ സ്വകാര്യത പൊതുമധ്യത്തിൽ വെളിപ്പെടുത്തി അപമാനിയ്ക്കുന്ന ഇവനെ ഒക്കെ ചൂലിന് അടിയ്ക്കണമെന്നാണ് പത്മജ പറഞ്ഞത്. ഒരു കുറ്റബോധവും ഇല്ലാതെ പൊതുജനമധ്യത്തിൽ ഇറങ്ങി നടക്കുന്നത് ഒരു തൊലിക്കട്ടിയാണെന്നും അതിജീവിച്ച് വന്ന ആ പെൺകുട്ടിയെ പൊതുമധ്യത്തിൽ അപമാനിയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും പത്മജ ഫെയ്​സ്ബുക്കില്‍ കുറിച്ചു. 

'എന്തൊരു നെറികെട്ടവന്മാരാണ് രാഹുൽ മാങ്കൂട്ടവും അവന്റെ സൈബർ കിങ്കരന്മാരും . പരാതി ഉന്നയിച്ച ആ പെൺകുട്ടിയുടെ സ്വകാര്യത പൊതുമധ്യത്തിൽ വെളിപ്പെടുത്തി അപമാനിയ്ക്കുന്ന ഇവനെ ഒക്കെ ചൂലിന് അടിയ്ക്കണം . ഒരു പെൺകുട്ടിക്ക് വാഗ്ദാനങ്ങൾ നൽകി പറ്റിച്ച് ഗർഭിണി ആക്കിയ ശേഷം ആ കുഞ്ഞിനെ ഭ്രൂണാവസ്ഥയിൽ കൊന്നു കളഞ്ഞിട്ട് ഒരു കുറ്റബോധവും ഇല്ലാതെ പൊതുജനമധ്യത്തിൽ ഇറങ്ങി നടന്ന ഇവന്റെ ഒരു തൊലിക്കട്ടി .ഇതൊക്കെ അതിജീവിച്ച് വന്ന ആ പെൺകുട്ടിയെ പൊതുമധ്യത്തിൽ അപമാനിയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്,' പത്മജ കുറിച്ചു. 

സന്ദീപ് വാര്യറുടെ പോസ്റ്റ് വഴിയാണ് ഇരയായ പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇരയുടെ ചിത്രം സന്ദീപിന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നേരത്തെ പോസ്റ്റ് ചെയ്​തിട്ടുണ്ടായിരുന്നു. ഇരയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തപ്പെടുമെന്നതിനാല്‍ സന്ദീപ് ചിത്രം ഡിലീറ്റ് ചെയ്​തിരുന്നു. എന്നാല്‍ കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചതിനു ശേഷമായിരുന്നു സന്ദീപ് ചിത്രം നീക്കിയത്. 

ENGLISH SUMMARY:

Rahul Mankootathil controversy intensifies following privacy breach of alleged victim. BJP leader Padmaja criticizes the sharing of the victim's photo and condemns the actions as shameless and disrespectful.