കോഴിക്കോട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് 15കാരി തത്ക്ഷണം മരിച്ചു. വെങ്ങാലി പാലത്തിന് സമീപത്തുവെച്ച് നടന്ന അപകടത്തിൽ പുതിയാപ്പ പണ്ടാരക്കണ്ടി പള്ളിത്തൊടി വീട്ടിൽ ലെെജുവിന്റെ മകൾ ശിവനന്ദയാണ് (15) മരിച്ചത്. സഹോദരി ശിവാനിയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടേകാലോടെ ആയിരുന്നു അപകടം.

പുതിയാപ്പ ഹയർ സെക്കൻഡറി സ്കൂളിൽ പത്താംക്ളാസ് വിദ്യാർത്ഥിയാണ് ശിവനന്ദ. മൂത്ത സഹോദരിയായ ശിവാനിയാണ് സ്കൂട്ടറോടിച്ചിരുന്നത്. ജെ.ഡി.ടി ഇസ്ലാമിലെ പ്ളസ് ടു വിദ്യാർത്ഥിയാണ്. സ്കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ശിവനന്ദ.

സ്കൂട്ടറുമായി റോഡ് മുറിച്ചുകടക്കുമ്പോഴാണ് കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസിടിച്ചത്. എലത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബസിന് തൊട്ടു പിന്നാലെ വരികയായിരുന്നു കോഴിക്കോട്ടേയ്ക്കുള്ള ബസ്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പാടെ തകർന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അപകടം നടന്നയുടൻ ബസ് ഡ്രെെവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. ‌

ENGLISH SUMMARY:

Kozhikode accident results in the tragic death of a 15-year-old girl. The accident involved a bus and a scooter, leading to severe injuries for her sister.