പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് എപ്പോഴും നെഗറ്റീവ് പറയണോയെന്ന് ഹോര്‍ത്തൂസ് വേദിയില്‍ ഡോ. ശശി തരൂര്‍ എം.പി. കേന്ദ്ര വികസനപദ്ധതികളില്‍ മതവിവേചനം കണ്ടിട്ടില്ല. സ്വച്ഛ് ഭാരത് പദ്ധതി ഒരുദാഹരണമാണ്. പിഎം ശ്രീയില്‍ കാവിവല്‍ക്കരണം കാണുന്നില്ല. സിലബസില്‍ പ്രശ്നമുണ്ടെങ്കില്‍ സംസ്ഥാന സിലബസ് നടപ്പാക്കിയാല്‍ പോരേ എന്നും ശശി തരൂര്‍ പറഞ്ഞു.
കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർഥി വേണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ മുന്നോട്ടുവയ്ക്കാൻ നേതാവ് വേണമെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. ഇനി താൻ യുഎന്നിലേയ്ക്കില്ല. നിയമസഭയിലേയ്ക്ക് മൽസരിക്കുന്നതിനെക്കുറിച്ച് പാർട്ടി പറഞ്ഞിട്ടില്ലെന്നും ശശി തരൂർ പറഞ്ഞു.
താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഭാഗമല്ലെന്നും ശശി തരൂര്‍. ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതലുണ്ട്. പാര്‍ട്ടിക്ക് എന്നെ ആവശ്യമുണ്ടെങ്കില്‍ പറയട്ടെയെന്നും തരൂര്‍ പറഞ്ഞു.