സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെ ഭക്തർക്കും അയ്യനുമിടയിൽ തൊഴിലെടുക്കുന്ന ചിലരുണ്ട്. അയ്യപ്പന് തേങ്ങകൾ സമർപ്പിക്കുന്നതിനിടെ ഏറ് കൊള്ളുന്നതും പൊട്ടിച്ചിതറി ഇവർക്ക് പരുക്കേൽക്കുന്നതും പതിവാണ്. ഭക്തി കരുത്താക്കി ജോലിയെടുക്കുന്ന ഈ മനുഷ്യരുടേത് കൂടിയാണ് ശബരിമലയുടെ വിശ്വാസപ്പെരുമ.
ക്രിക്കറ്റിൽ പാഞ്ഞുവരുന്ന പന്തിനെ പ്രതിരോധിക്കാൻ ബാറ്റുണ്ട്, തലയിൽ ഹെൽമറ്റുമുണ്ട്. ആ പന്ത് പക്ഷേ ഒരേ ദിശയിൽ കുതിച്ചെത്തുന്നതെങ്കിൽ ഇവിടെ അങ്ങനെയല്ല. അയ്യനുള്ള തേങ്ങകൾ പല ദിക്കിൽ നിന്നെത്തും. പൊട്ടി വീഴുന്ന തേങ്ങകൾ വേഗത്തിൽ എടുത്തുമാറ്റുന്നതാണ് പ്രധാനം.
ചെറിയൊരു ഇടവേള കിട്ടുമ്പോൾ ക്രിക്കറ്റിലെ ബാറ്റ്സ്മാർമാരെ പോല ഇങ്ങനെ ഹെൽമറ്റ് ഊരി മാറ്റി മനസിൽ അയ്യന് നന്ദി പറയും. ഈ ജോലി ഈ കാഴ്ചയിൽ ഇവിടെ തീരുന്നില്ല. രണ്ട് പേർ കേരിയിടുന്ന പൊട്ടിയ തേങ്ങ തലച്ചുമടായി ടണലിലൂടെ കൊണ്ടു പോകും. എല്ലാം അയ്യന് സമ്മർപ്പിച്ചാണ് ഈ മണ്ഡലകാലത്തും ഇവർ ജോലി ചെയ്യുന്നത്.