കലക്കൽ പ്രതിയെ സംരക്ഷിക്കുന്നത് കോൺഗ്രസ് സംസ്കാരമല്ലെന്ന് പി.ജയരാജൻ. രാഹുൽ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കണം. നേതൃത്വം രാജി ആവശ്യപ്പെടണം. രാഹുൽ വിഷയത്തിൽ കോൺഗ്രസിന് നിലപാടില്ലെന്നും പി.ജയരാജൻ മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം ബലാൽസംഗ കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പിടികൂടാൻ ഉറച്ച് പൊലീസ്. രാഹുലിനെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കി. മുൻകൂർ ജാമ്യാപേക്ഷ നൽകിയെന്നതിന്റെ പേരിൽ അറസ്റ്റ് ഒഴിവാക്കേണ്ടെന്നാണ് തീരുമാനം. അറസ്റ്റ് വിലക്കി കോടതി ഉത്തരവിട്ടിട്ടില്ലാത്തതാണ് കാരണം. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധന പൂർത്തിയാക്കുകയും ചെയ്തതിനാൽ അടുത്ത നടപടി രാഹുലിനെ ചോദ്യം ചെയ്യലാണന്നും പൊലീസ് ഉറപ്പിച്ചു.
രാഹുൽ പാലക്കാട്ടെ രഹസ്യകേന്ദ്രത്തിലെന്നാണ് സൂചന. ഇന്നലെ രാവിലെ കുറച്ചുസമയം മൊബൈല്‍ ഫോണിലൂടെ അഭിഭാഷകനുമായി സംസാരിച്ചു. ജില്ല വിട്ടാല്‍ മുന്‍കൂര്‍ ജാമ്യത്തെ ബാധിക്കുമെന്ന് നിയമോപദേശം. തിങ്കളാഴ്ചയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തിരുവനന്തപുരം സിറ്റി കമ്മീഷണർ തോംസൺ ജോസിന്റെ നേതൃത്വത്തിലെ പ്രത്യേക സംഘം ഇന്ന് അന്വേഷണം ഏറ്റെടുക്കും.