ശബരിമലയില്‍ സമാന്തര നെയ്യ് വില്‍പന വേണ്ടെന്ന് മേല്‍ശാന്തിമാര്‍ക്കും ഉള്‍ക്കഴകക്കാര്‍ക്കും ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. അഭിഷേകം ചെയ്തശേഷം ബാക്കിയാകുന്ന നെയ്യ് സൂക്ഷിക്കരുത്. മുറികളില്‍ സൂക്ഷിച്ചിരിക്കുന്ന നെയ്യ് ബോര്‍ഡിന് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. 100 രൂപ നിരക്കിലാണ് സഹശാന്തിമാര്‍ നെയ്യ് വില്‍ക്കുന്നത്.