TOPICS COVERED

കോളേജ് ബസിന്‍റെ ഗിയർബോക്സ് പൊട്ടിത്തെറിച്ച് മെക്കാനിക്ക് മരിച്ചു. ഒപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവർക്ക് പരുക്കേറ്റു. .ചങ്ങനാശേരി വെളിയിൽ കട്ടച്ചിറ കുഞ്ഞുമോൻ (61) ആണ് മരിച്ചത്.

ചെങ്ങന്നൂർ ഐഎച്ച്ആർഡി കോളജിലെ ബസിന്‍റെ ടർബൈൻ തകരാറിലായത് നന്നാക്കാനായി ചങ്ങനാശേരിയിലെ വർക്ക്ഷോപ്പിൽ നിന്നാണ് കുഞ്ഞുമോൻ വൈകിട്ട് ഏഴുമണിയോടെ കോളജിൽ എത്തിയത്. പണിക്കിടെ ഗിയർബോക്സ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കുഞ്ഞുമോൻ വന്ന ഓട്ടോറിക്ഷയുടെ ഡ്രൈവർ ടോർച്ച് കത്തിച്ച് പണി നടക്കുന്നതിന് സമീപം നിൽക്കുന്നുണ്ടായിരുന്നു.

പൊട്ടിത്തെറിയില്‍ ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റു ഇവരെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞുമോനെ രക്ഷിക്കാനായില്ല. പണിനടക്കുമ്പോള്‍ ഡ്രൈവർ പേരിശ്ശേരി സ്വദേശി സജീന്ദ്രൻ ബസിലുണ്ടായിരുന്നു. ശബ്ദം കേട്ട് ഇയാൾ പുറത്തുചാടിയതിനാല്‍ രക്ഷപ്പെട്ടു. ബസിൽ നിന്ന് തെറിച്ചുവീണ ലോഹക്കഷണം സമീപത്തുകിടന്ന കാറിന്‍റെ സൈ‌ഡ് ഗ്ലാസും മുകൾ ഭാഗവും തകർത്തു.

ENGLISH SUMMARY:

Bus repair explosion leads to the death of a mechanic in Chengannur. The incident occurred at the IHRD College while the mechanic was repairing a bus engine, which resulted in a fatal turbo explosion.