TOPICS COVERED

തിരുവല്ല പൊടിയാടിയില്‍ 47കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഈ മാസം 13നാണ് കൊച്ചുപുരയില്‍  ശശികുമാറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് കൊലപാതകത്തിനു കേസെടുത്തത്. 

പോസ്റ്റുമോര്‍ട്ടത്തിലെ സര്‍ജന്റെ ചില കണ്ടെത്തലുകളാണ് കേസിനെ വഴിതിരിച്ചു വിട്ടത്. ശശികുമാറിന്റെ കഴുത്തിന്റെ ഭാഗത്ത് ആന്തരിക മുറിവുകള്‍ കണ്ടെത്തിയിരുന്നു. തൈറോയിഡ് ഗ്രന്ഥി പൂര്‍ണമായും തകര്‍ന്നതായും സര്‍ജന്‍ പൊലീസിനെ അറിയിച്ചു. ഇത് തീര്‍ച്ചയായും കൊലപാതകത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് ഡോക്ടറുടെ റിപ്പോര്‍ട്ട്.

സര്‍ജന്റെ സംശയം കണക്കിലെടുത്താണ് കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ എസ്പി നിയോഗിച്ചത്. ഒരേ വീട്ടിലാണ് ശശികുമാറും സഹോദരനും കുടുംബവും താമസിച്ചിരുന്നത്. കിടപ്പുമുറിയിലെ രക്തക്കറ ഉള്‍പ്പെടെ കഴുകിക്കളഞ്ഞുവെന്ന സംശയത്തിലാണ് പൊലീസ്. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഉള്‍പ്പെടെയുള്ള വിശദമായ മൊഴിയെടുക്കുകയാണ് പൊലീസ്.  

ENGLISH SUMMARY:

Kerala Murder Case: A 47-year-old man was found dead in his house in Thiruvalla, and police have determined it was a murder. The victim, Sasikumar, was found dead on the 13th of this month, and the investigation is ongoing, focusing on family members and the postmortem findings.