ശബരിമല ശ്രീകോവിലിൽ മാറ്റി സ്ഥാപിക്കുന്ന പുതിയ വാതിൽ സമർപ്പണ ഘോഷയാത്രയിൽ നടൻ ജയറാം. 2019 ല്‍ എടുത്ത ചിത്രം
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നടന്‍ ജയറാം സാക്ഷിയായേക്കും. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളെപ്പറ്റി ജയറാമിന്റെ മൊഴിയെടുക്കാന്‍ എസ്ഐടി സമയം തേടും. സ്വര്‍ണപ്പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ചിരുന്നു. അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ സാമ്പത്തിക ഇടപാടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സ്വർണക്കവർച്ചയുടെ പങ്ക് കൈമാറിയതാണോ എന്നാണ് എസ്.ഐ.ടി പരിശോധിക്കുന്നത്. ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം നീളുമോയെന്നതിലും പത്മകുമാറിന്റെ മൊഴി നിർണായകമാണ്. പത്മകുമാറിനെ ചോദ്യം ചെയ്യുമ്പോൾ ഇക്കാര്യം വിശദമായി ഉന്നയിക്കാനാണ് തീരുമാനം.