പാലത്തായി കേസില്‍ വിവാദപരാമര്‍ശവുമായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ഹരീന്ദ്രന്‍. കേസ് എസ്ഡിപിഐ വിവാദമാക്കിയത് പീഡിപ്പിച്ചത് ഹിന്ദു ആയതിനാല്‍. ഉസ്താദുമാര്‍ പീഡിപ്പിച്ച കേസ് വിവാദമാക്കുന്നില്ലെന്നും പി ഹരീന്ദ്രന്‍. പീഡിപ്പിക്കപ്പെട്ടതല്ല എസ്ഡിപിഐയുടെ പ്രശ്നം, പീഡിപ്പിച്ചത് ഹിന്ദുവും ഇര മുസ്‌ലിമും ആയതാണെന്നും പി ഹരീന്ദ്രന്‍.
ഹരീന്ദ്രന്റെ വിവാദ പ്രസ്താവനയ്്ക്കെതിരെ ലീഗ് രംഗത്തുവന്നു. ഹരീന്ദ്രന്റേത് വര്‍ഗീയ പ്രസ്താവനയെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി. പാലത്തായി കേസില്‍ എങ്ങനെ മതം കാണാന്‍ കഴിയുന്നു എന്നും ലീഗ് മതം നോക്കി സമീപനമെടുത്തിട്ടില്ലെന്നും അബ്ദുല്‍ കരീം ചേലേരി പറഞ്ഞു.