അര നൂറ്റാണ്ടായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന സുറത് കേരള കലാസമിതി പ്രതിഭാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്രസംഭാവനയ്ക്കുള്ള ചലച്ചിത്ര പ്രതിഭാപുരസ്കാരത്തിന് അടൂര്‍ ഗോപാലകൃഷ്ണന്‍ അര്‍ഹനായി. 50,000 രൂപയും പ്രശംസാപത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം. മനോരമ ന്യൂസ് , ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസിനാണ് മാധ്യമ പ്രതിഭാ പുരസ്കാരം. സാഹിത്യ പ്രതിഭാപുരസ്കാരം പായിപ്ര രാധാകൃഷ്ണനും ഏകാഭിനയ പ്രതിഭാ പുരസ്കാരം ജയരാജ് വാര്യരും ഗാന പ്രതിഭാപുരസ്കാരം വയലാർ ശരത്ചന്ദ്രവർമയും ചിത്രകല പ്രതിഭാപുരസ്കാരം മദനനും സ്വീകരിക്കും.
സാഹിത്യകാരന്‍മാരായ വൈശാഖന്‍ , സിപ്പി പള്ളിപ്പുറം, കേരള കലാസമിതി പ്രസിഡന്‍റ് സുരേഷ് പി. നായര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിര്‍ണയം നടത്തിയത് . 2026 ജനുവരി 3 ന് സൂറത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരങ്ങൾ സമ്മാനിക്കുന്നതാണ്