നിലമ്പൂരിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ അടവുസഖ്യമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസിനുള്ളിൽ ഭിന്നത... പി.വി.അൻവറിന് നിലപാടില്ലെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ചുങ്കത്തറ പഞ്ചായത്ത് കണ്‍വീനര്‍ പി.ബി.സുഭാഷ് പാർട്ടി വിട്ട് സി.പി.എമ്മിൽ ചേരാൻ തീരുമാനിച്ചു.
പി.വി.അൻവർ നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിനെ അകറ്റി നിർത്താൻ ശ്രമിക്കുന്നുവെന്ന പേരിലാണ് നിലമ്പൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ തോൽപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. വഴിക്കടവ് ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലടക്കം കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരെ ഒട്ടേറെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രചരണവും ആരംഭിച്ചു. ചുങ്കത്തറ കൊന്നമണ്ണ വാര്‍ഡില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയായി പ്രചരണം തുടങ്ങിയ ശേഷമാണ് സുഭാഷ് സിപിഎമ്മിലേക്ക് തിരിച്ച് പോകുന്നത്.
പി.വി.അന്‍വറിനുള്ളത് സ്വാര്‍ഥ താലപര്യം മാത്രമാണെന്നും ഓരോ ദിവസവും ഓരോ നിലപാട് എടുക്കുന്നുവെന്നും പി.ബി. സുഭാഷ് ആരോപിച്ചു. തനിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ നിന്ന് കൂടുതൽ പേർ വരും ദിവസങ്ങളിൽ പാർട്ടി വിടുമെന്നാണ് പി ബി സുഭാഷ് പറയുന്നത്.