ഭരണഘടന അനുസരിച്ചുള്ള നിയമനമാണ് ബിഎല്‍ഒമാരുടേതെന്നും അവരുടെ ജോലി തടസപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍. ബിഎല്‍ഒയെ സമ്മര്‍ദത്തിലാക്കിയ സംഭവം ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും തിരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി. ബിഎല്‍ഒയുടെ ജോലി തടസപ്പെടുത്തിയാല്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും സൈബര്‍ ആക്രമണവും ശിക്ഷാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാജവാര്‍ത്തകള്‍ നല്‍കുന്നതും ശിക്ഷയ്ക്ക് കാരണമാകുമെന്നും പ്രയാസം നേരിടുന്ന ബിഎല്‍ഒമാര്‍ക്ക് സഹായം ലഭ്യമാക്കുമെന്നും ഇതിനായി ബൂത്ത് ഏജന്‍റുമാരുടെ യോഗം ഉടന്‍ ചേരുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. അതിനിടെ ബിഎല്‍ഒ അനീഷിന്‍റെ മരണത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ട് സിഇസിക്ക് കൈമാറി.