വെള്ളാപ്പള്ളി നടേശനെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സമുദായവിദ്വേഷം പ്രചരിപ്പിക്കുന്നതിന് സിപിഎം വലിയ വിലകൊടുക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മനോരമ ന്യൂസിനോട് പറഞ്ഞു. തീക്കൊള്ളി കൊണ്ടുള്ള തലചൊറിയലാണിത്. എസ്എന്‍ഡിപിയുമായി യുഡിഎഫിന്ന് വിരോധമില്ല, വോട്ടും കിട്ടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പിയുടെ ആണി അടിച്ചിട്ടേ ഇറങ്ങു. രാജീവ് ബി.ജെ.പി. അധ്യക്ഷസ്ഥാനത്ത് തുടരണമെന്നാണ് തന്റെയും ആഗ്രഹം. ബിജെപിയിലെ ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക കാര്യങ്ങളാണെന്നും സതീശന്‍.
മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് കോൺഗ്രസ് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടില്ല. കെ.സി.വേണുഗോപാലിന് എപ്പോൾ വേണമെങ്കിലും കേരളത്തിലേക്ക് വരാമെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്ത നടപടി കോൺഗ്രസ് പുനഃപരിശോധിച്ചിട്ടില്ലെന്നും വി.ഡി.സതീശൻ വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്പെന്‍ഷന്‍ പുനഃപരിശോധിച്ചിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. സി പി എം ചെയ്ത പോലെയല്ല കോൺഗ്രസ് ചെയ്തത്, നടപടിയെടുത്തു. വിഷയം കോൺഗ്രസിനെയോ യുഡിഎഫിനെയോ ബാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.