ബി.എല്‍.ഒമാര്‍ക്കുമേല്‍ രാഷ്ട്രീയപക്ഷപാത സമ്മര്‍ദമെന്നും കോണ്‍ഗ്രസ് നേതാവിനെ ബിഎല്‍ഒകൂടെ കൂട്ടിയതിന് സിപിഎം ഭീഷണിപ്പെടുത്തിയെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. എസ്ഐആര്‍ നടപടികള്‍ അപ്രായോഗികമെന്നും നടപടികള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. ബിഎല്‍ഒയുടെ മരണത്തില്‍ സിപിഎമ്മിന് പങ്കെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു.
ബി.എല്‍.ഒ അനീഷ് ജോര്‍ജിന്റെ മരണത്തിന് പിന്നില്‍ സി.പി.എം സമ്മര്‍ദമെന്ന് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്. അനീഷിനെ സി.പി.എം ഭീഷണിപ്പെടുത്തിയതിന്റെ കാരണം പുറത്തുവരണം. ആത്മഹത്യയില്‍ സമഗ്ര അന്വേഷണം വേണം. വോട്ടര്‍ പട്ടികയില്‍ നിന്ന് കോണ്‍ഗ്രസുകാരെ ഒഴിവാക്കാനാണ് ഉദ്യോഗസ്ഥരിലൂടെ സി.പി.എം ശ്രമിക്കുന്നതെന്നും മാര്‍ട്ടിന്‍ ജോര്‍ജ് മനോരമ ന്യൂസിനോട് പറഞ്ഞു.
എസ്ഐആര്‍ സമ്മര്‍ദത്തിന്റെ പേരില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ജോലി സംബന്ധമായ ആശങ്കയ്ക്കൊപ്പം പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും സമ്മർദമുണ്ടായെന്ന് കലക്ടറുടെ റിപ്പോർട്ട്. വീടുകളിലേക്ക് എന്യൂമറേഷൻ ഫോമുമായി പോകുന്നതിന് മൂന്ന് പ്രധാന മുന്നണികളുടെയും നേതാക്കൾ അനീഷിനെ സമ്മർദത്തിലാക്കിയിരുന്നു. മേലുദ്യോഗസ്ഥര്‍ ജോലി സമ്മര്‍ദം നല്‍കിയിട്ടില്ലെന്നും അതിനാല്‍ വകുപ്പുതല നടപടി സ്വീകരിക്കില്ലെന്നും ജില്ലാ കലക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അനീഷ് ജോര്‍ജിന്‍റെ സംസ്കാരം ഇന്ന് വൈകിട്ട് നടക്കുംം.
കണ്ണൂരില്‍ ബിഎല്‍ഒ അനീഷ് ജോസഫിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ കലക്ടര്‍ക്കെതിരെ ജോയിന്‍റ് കൗണ്‍സില്‍ .അമിത ജോലിഭാരം നല്‍കി കലക്ടര്‍ സമ്മര്‍ദത്തിലാക്കി. ജോലിയില്‍നിന്ന് ഒഴിവാക്കാന്‍ അനീഷ് മൂന്ന് പരാതി നല്‍കിയെങ്കിലും അത് അവഗണിച്ചെന്ന്
ജനറല്‍ െസെക്രട്ടറി കെ.പി.ഗോപകുമാര്‍ പറഞ്ഞു.