AI Generated Image
സുരക്ഷ ഉറപ്പാക്കേണ്ട പൊലീസ് സ്റ്റേഷനില്‍ അതിക്രമം. പൊലീസുകാരിക്ക് നേരെയാണ് സ്റ്റേഷനിലെ പൊലീസുകാരന്റെ അതിക്രമമുണ്ടായത്. കൊല്ലം നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ആണ് സംഭവം. കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെ അതിക്രമത്തില്‍ കേസെടുത്തു. സിപിഒക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പുലര്‍ച്ചെ പാറാവ് ജോലി പൂര്‍ത്തിയാക്കി വിശ്രമമുറിയിലേക്ക് പോകുന്നതിനിടെയാണ് പൊലീസുകാരിക്ക് നേരെ അതിക്രമം ഉണ്ടായത്. ഈ മാസം ആറാം തിയ്യതിയാണ് സംഭവം. മോശം പരാമര്‍ശങ്ങളും ശാരീരിക ആക്രമണവുമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ചവറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.