എടപ്പാള്‍ മാണൂര്‍ ഗ്രാമത്തിനെ ഞെട്ടിക്കുന്നതായിരുന്നു അമ്മ അനിതകുമാരിയുടേയും മകളുടേയും മരണം. ഇന്നലെ രാവിലെ ഏഴോടെയാണ് പറക്കുന്നിലെ അനിതകുമാരിയെ വീടിനു മുൻവശത്തെ മരത്തിൽ, കൈ ഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീടിനു മുൻവശത്തെ വീപ്പയിൽ വെള്ളത്തിൽ മുങ്ങി തലകീഴായി നിൽക്കുന്ന നിലയിൽ മകളെ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഒരു വർഷം മുൻപ് ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ മരിച്ചതോടെ തന്നെ അനിതകുമാരി കടുത്ത മാനസിക വിഷമത്തിലായിരുന്നു. അതിനു ശേഷം ആരുമായും വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ല. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കായി പോകുമ്പോള്‍ അമ്മ പതിവിലധികം സ്നേഹം പ്രകടിപ്പിച്ചിരുന്നതായി മകന്‍ ഓര്‍ക്കുന്നു. പിന്നീട് പുലർച്ചെ ഒന്നരയോടെ വിളിച്ച്, രാവിലെ ഭക്ഷണം കഴിച്ച ശേഷം വന്നാൽ മതിയെന്ന് മകനോട് പറയുകയും ചെയ്തു. അപ്പോഴൊന്നും മകനൊരു സംശയവും തോന്നിയില്ല.
മകനും ബന്ധുക്കള്‍ക്കുമായി ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷമാണ് അനിതകുമാരി മരിച്ചത്. രാവിലെയാണ് ബന്ധുക്കളും നാട്ടുകാരും ദുരന്തവാര്‍ത്ത അറിഞ്ഞത്. കുറ്റിപ്പുറം എസ്എച്ച്ഒ കെ.നൗഫലിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മലപ്പുറത്തുനിന്ന് സയന്റിഫിക് – വിരലടയാള വിദഗ്ധരെത്തി തെളിവെടുപ്പു നടത്തി. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജിൽ. സംസ്കാരം ഇന്ന് നടക്കും. അമ്മയുടേയും സഹോദരിയുടേയും മരണവിവരം അറിഞ്ഞ് ശാരീരിക അവശത അനുഭവപ്പെട്ട മകൻ അജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.