അറ്റകുറ്റപ്പണികള്‍ക്കായി ഇടുക്കി മൂലമറ്റം ജലവൈദ്യുതി നിലയം അടച്ചു. പുലര്‍ച്ചെ നാലിനാണ് പവര്‍ ഹൗസ് അടച്ചത്. ഇടുക്കി അണക്കെട്ടില്‍ നിന്ന് ഭൂഗര്‍ഭനിലയത്തിലേക്കുള്ള വെള്ളമൊഴുകുന്ന പെന്‍സ്റ്റോക്കുകളും അടച്ചു. എങ്കിലും 24 മണിക്കൂര്‍വരെ വൈദ്യുതോല്‍പാദനം തുടരും. പെന്‍സ്റ്റോക്കിലെ ജലം പൂര്‍ണമായി ഒഴുകിത്തീരാന്‍ സമയമെടുക്കുന്നതിനാലാണ് ഇത്. അറ്റകുറ്റപ്പണിക്കായി ഒരുമാസത്തേയ്ക്കാണ് നിലയം അടച്ചിടുന്നത്. എങ്കിലും പരമാവധി വേഗത്തില്‍ പണി പൂര്‍ത്തിയാക്കും.
അതേസമയം, 600 മെഗാവാട്ട് വൈദ്യുതി കുറയുമെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ ധാരണയായതിനാല്‍ വൈദ്യുതിനിയന്ത്രണം വേണ്ടിവരില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ജലവിതരണ പദ്ധതിയെ ബാധിക്കാതിരിക്കാന്‍ മലങ്കര– ഭൂതത്താന്‍കെട്ട് അണക്കെട്ടുകളില്‍ നിന്ന് വെള്ളം നല്‍കുകയും ചെയ്യും.