Image credit:X/souhternRailway
എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കും തിരിച്ചും ആരംഭിച്ച പുതിയ വന്ദേഭാരതിലെ ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്. ഓപ്പണ്‍ ആയി മണിക്കൂറുകള്‍ക്കുള്ളില്‍ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റുപോയി. ഒരാഴ്ചത്തേക്ക് എക്സിക്യുട്ടീവ് ചെയര്‍ ടിക്കറ്റുകള്‍ കിട്ടാനില്ല. ചൊവ്വാഴ്ച മുതലാണ് റഗുലര്‍ സര്‍വീസ് ആരംഭിക്കുക.
ഇന്നലെയാണ് പ്രധാമന്ത്രി നരേന്ദ്രമോദി വിര്‍ച്വലായി വന്ദേഭാരതിന്‍റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചത്. എറണാകുളത്ത് നിന്നു ബെംഗളുരു മെജസ്റ്റിക് വരെ ചെയര്‍ കാര്‍–1615 രൂപയും എക്സിക്യുട്ടീവ് ചെയറില്‍ 2980 രൂപയുമാണ് നിരക്ക്. തൃശൂരില്‍ നിന്ന്–ബെംഗളുരുവിലേക്കു ചെയര്‍ കാറില്‍ 1505 രൂപയാണ് ടിക്കറ്റ്. പാലക്കാട് നിന്നാണ് യാത്രയെങ്കില്‍ ചെയര്‍കാറിന് 1360 രൂപയും സൗകര്യങ്ങള്‍ കൂടുതല്‍ ഉള്ള എസ്ക്സിക്യൂട്ടീവ് ചെയറില്‍ 2470 രൂപയും നല്‍കണം.