monson-drama

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ  കൊച്ചി കലൂരിലെ വാടകവീട്ടില്‍ നിന്ന് 20 കോടിയുടെ സാധനങ്ങള്‍ മോഷണം പോയെന്ന ആരോപണം കള്ളക്കഥയെന്ന് സംശയം.  വാടകവീട് ഒഴിയാതിരിക്കാനുള്ള തന്ത്രമെന്ന് സംശയിച്ച്  പൊലീസ്. മാര്‍ച്ചില്‍ വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും  ഒഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷവും മോന്‍സണ്‍ മോഷണപരാതി നല്‍കിയിരുന്നു.  

Also read: മോന്‍സന്‍ മാവുങ്കലിന്‍റെ വാടക വീട്ടില്‍ മോഷണം; സ്വര്‍ണ ഖുര്‍ആന്‍ നഷ്ടമായെന്ന് അഭിഭാഷകന്‍

വീട്ടില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങൾ എടുക്കാൻ മോൻസണ് കോടതി അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് പരോളിലുള്ള പ്രതി വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞതെന്ന് പറയുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരന്നു. കൊച്ചിയിലെ മോന്‍സന്‍റെ വീട് നിലവില്‍ ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിലാണ്.

20 കോടി രൂപ വിലമതിക്കുന്ന വസ്തുക്കള്‍ നഷ്ടമായെന്നാണ് മോന്‍സന്‍റെ അഭിഭാഷകന്‍ അവകാശപ്പെടുന്നത്. സിസിടിവി തകര്‍ത്ത് ഉള്ളിലെത്തിയ മോഷ്ടാക്കള്‍ സ്വര്‍ണ ഖുര്‍ആനും വാച്ചുകളും മോഷ്ടിച്ചെന്നും രണ്ടാഴ്ചയ്ക്കുള്ളിലാണ് മോഷണം നടന്നതെന്നുമാണ് പരാതിയില്‍ പറയുന്നത്.

ENGLISH SUMMARY:

Monsan Mavunkal fraud case sparks suspicion of a fabricated theft complaint regarding 20 crore worth of items from his rented Kochi house. Police suspect this is a tactic to avoid vacating the property, which he was asked to leave in March.