കോഴിക്കോട് കൊടുവള്ളി ഉപജില്ലാ കലോല്‍സവവേദിക്ക് സമീപം അനുമതിയില്ലാതെ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ച സംഭവത്തില്‍ പിഴ ഈടാക്കാന്‍ തീരുമാനം. വിവാദ യൂട്യൂബ് ചാനലായ എംഎസ്‍ സൊല്യൂഷന്‍സില്‍ നിന്നാണ് പിഴ ഈടാക്കുക. ഇതിന്‍റെ മുന്നോടിയായി എംഎസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിന് കൊടുവള്ളി നഗരസഭ നോട്ടിസ് അയച്ചു. അതേസമയം, പിഴ എത്രയെന്ന് ഇന്ന് തീരുമാനിക്കും. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ഒന്നാം പ്രതിയാണ് മുഹമ്മദ് ഷുഹൈബ്. മനോരമ ന്യൂസ് വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെയാണ് കൊടുവള്ളി നഗരസഭ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തത്.