പാലക്കാട് അട്ടപ്പാടി അഗളിയിൽ അമ്മയും മകളും താമസിക്കുന്നത് ടാർപോളിൻ വലിച്ചു കെട്ടിയ കുടിലിൽ. അഗളി സ്വദേശി വേലാത്താളിന്റെ കുടുംബത്തിനാണ് ദുരിതം. ഹോസ്റ്റൽ ഫീസ് നൽകാനാവാത്തതിനാൽ കോളജിൽ പോകാനാവാതെ മകളും ഷെഡിലാണ് വാസം.
കാലം കുറേയായി ഈ ദുരിതം തുടങ്ങിയിട്ട്. കെട്ടി മറച്ചിട്ട് പോലുമില്ലാത്ത ഷെഡിലാണ് വാസം. പുലിയടക്കമുള്ള വന്യജീവികളുടെ സാന്നിധ്യമുള്ള മേഖല. അവിടെയാണ് വേലാത്താളും മകൾ സഫിതയും കഴിയുന്നത്. പാലക്കാട് ചിറ്റൂർ കോളജിൽ തമിഴ് ലിട്രേചർ ഒന്നാം വർഷ വിദ്യാർഥിനിയാണ് മകൾ സഫിത. ഹോസ്റ്റൽ ഫീസ് അടയ്ക്കാൻ പറ്റാതെ അവധി എടുക്കേണ്ടി വന്നു. 5500 രൂപ അടച്ചാലേ ഹോസ്റ്റലിലേക്ക് മാറാനാകൂ. 14 കൊല്ലം മുൻപ് ഭർത്താവ് ഉപേക്ഷിച്ചു പോയതോടെയാണ് ദുരിതം ഈ വിധത്തിലായത്
ഒരു വീടെന്ന സ്വപ്നത്തിനു കുറേ ശ്രമിച്ചു. ഓഫിസുകൾ കയറി ഇറങ്ങി. രക്ഷയുണ്ടായില്ല. ഇനിയെത്രകാലം ഇവിടെ ഇങ്ങനെ കഴിയണമെന്ന് ചോദിക്കുന്നുണ്ട് കുടുംബം..