poverty-reality

TOPICS COVERED

അതി ദരിദ്രരില്ലാത്ത കേരളത്തിന്‍റെ ആഘോഷങ്ങൾ തുടരുകയാണ്. ആലപ്പുഴ ആര്യാട് പുല്ലാശേരിവെളിയിൽ മിനി എന്ന വീട്ടമ്മ താമസിക്കുന്ന വീട് കണ്ടാൽ ഈ ആഘോഷങ്ങളൊക്കെ എന്തിനെന്ന് ആരും ചോദിച്ചുപോകും. ടാർപോളിൻ വലിച്ചു കെട്ടിയ, വൈദ്യുതിയില്ലാത്ത വീട്ടിൽ താമസിക്കുന്ന ഈ കുടുംബം അതിദരിദ്രരുടെ പട്ടികയിലില്ല.

ടാർപോളിൻ വലിച്ചുകെട്ടിയ മേൽക്കൂര. അടുക്കള എന്ന പേരിട്ട് വേണമെങ്കിൽ വിളിക്കാവുന്ന പാചകപ്പുര , വൈദ്യുതിയെത്താത്ത വീട് എന്നിട്ടും അതി ദരിദ്രരുടെ പട്ടികയിൽ  മിനിയുടെ കുടുംബമില്ല. ബിപിഎൽ റേഷൻകാർഡുണ്ട്, സ്ഥലം ഉണ്ടെങ്കിലും സ്വന്തം പേരിലായിട്ടില്ല. ലൈഫ് ഭവനപദ്ധതിയിൽ കുടുംബം ഉൾപ്പെട്ടിട്ടില്ല.

സഹോദരന്‍റെ വീട്ടിലെ ശുചിമുറിയാണ് ഉപയോഗിക്കുന്നത്. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നത് തൊട്ടടുത്ത വീട്ടിലും കടയിലുമാണ്. ഈ കുടുംബം അതിദരിദ്ര പട്ടികയിൽപ്പെടാത്തതിന് സർക്കാരിനും ആര്യാട് പഞ്ചായത്തിനും പറയാൻ കാരണങ്ങൾ ഏറെയുണ്ടാകും. സാങ്കേതിക തടസങ്ങൾ പരിഹരിക്കാനാണല്ലോ സർക്കാർ സംവിധാനങ്ങൾ . ഇവ കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കിൽ  ഈ അവസ്ഥയിൽ നിന്ന് മിനിയുടെ കുടുംബം രക്ഷപെട്ടേനെ.

ENGLISH SUMMARY:

Kerala poverty is a complex issue despite government claims. Many families like Mini's in Alappuzha still live in extreme poverty without access to basic amenities, highlighting the gaps in existing schemes.