court-manjery

TOPICS COVERED

അമ്മയും അമ്മയുടെ കാമുകനും ചേര്‍ന്ന് 11കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ ഇരുവര്‍ക്കും 180 വര്‍ഷം കഠിനതടവാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി ഇന്നലെ വിധിച്ചത്. മുത്തശ്ശനും മുത്തശ്ശിയും മലപ്പുറം പൊലീസിനെ സമീപിച്ച് കുട്ടിയെ കാണാനായി അനുമതിയുമായെത്തിയപ്പോഴാണ് കുട്ടിയുടെ മോശം അവസ്ഥ കണ്ടത്. അടച്ചിട്ട മുറിയിലായിരുന്നു കുട്ടി. തുടര്‍ന്നാണ് സിഡബ്ല്യുസി കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നത്. 

സിഡബ്ല്യുസിയിലെ ജീവനക്കാരിയോട് കുട്ടി ചോദിച്ച ഒരു ചോദ്യമാണ് വര്‍ഷങ്ങളായുള്ള ക്രൂരപീഡനം പുറത്തറിയിച്ചത്. തലയില്‍ സിസിടിവി ഫിറ്റ് ചെയ്യുമോ എന്നതായിരുന്നു കുട്ടിയുടെ ചോദ്യം. എന്തുകൊണ്ടാണ് മോള്‍ അങ്ങനെ പറയുന്നതെന്ന ജീവനക്കാരിയുടെ ചോദ്യത്തിന് ഇതായിരുന്നു കുട്ടിയുടെ മറുപടി, ‘അമ്മ പറഞ്ഞിട്ടുണ്ട് എന്റെ തലയില്‍ സിസിടിവി ചിപ്പ് ഫിറ്റ് ചെയ്തിട്ടുണ്ടെന്ന്, ആരോട് എന്തുപറഞ്ഞാലും അത് അവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുമെന്ന് അമ്മ പറഞ്ഞതായും കുട്ടി വെളിപ്പെടുത്തി. ജീവനക്കാരി വിശദമായി ചോദിച്ചപ്പോഴാണ് വര്‍ഷങ്ങളായി നടത്തുന്ന ക്രൂരതയെക്കുറിച്ച് പുറംലോകം അറിയുന്നത്. 

അമ്മ കുട്ടിയെ ബെഡ്റൂമിലേക്ക് വിളിച്ചുവരുത്തി മദ്യം നല്‍കുകയും സെക്സ് വിഡിയോസ് മൊബൈലില്‍ കാണിച്ചുകൊടുക്കുകയും കുട്ടിയുടെ സാന്നിധ്യത്തില്‍ അമ്മയും രണ്ടാനച്ഛനും സെക്സിലേര്‍പ്പെടുകയും ചെയ്തു. അതിനു ശേഷം നിരവധി തവണ ബെഡ്റൂമില്‍വച്ച് രണ്ടാനച്ഛന്‍ അമ്മ നോക്കി നില്‍ക്കെ കുട്ടിയെ ബലാത്സംഗത്തിനും ഓറല്‍സെക്സിനും വിധേയമാക്കിയെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. അമ്മ തിരുവനന്തപുരം സ്വദേശിയും അച്ഛന്‍ പാലക്കാട് സ്വദേശിയുമാണ്. 33ലധികം സാക്ഷികളെ വിസ്തരിച്ചു. 26ലധികം തെളിവുകളും കേസന്വേഷിച്ച വനിതാ പൊലീസ് കോടതിയില്‍ ഹാജരാക്കി. 

2019 മുതല്‍ 2021 വരെയായിരുന്നു പീഡനം. വിവരം പുറത്തുപറഞ്ഞാൽ അറിയുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ തലയിൽ ക്യാമറ വെച്ചെന്നുപറഞ്ഞായിരുന്നു പ്രതിയുടെ ക്രൂരപീഡനം. 2019 മുതൽ ഭർത്താവിനെ ഉപേക്ഷിച്ച് മകളുമായി രണ്ടാം ഭര്‍ത്താവിനൊപ്പം താമസിച്ചുവരികയായിരുന്നു അമ്മ. ആനമങ്ങാട് വാടകയ്ക്ക് താമസിക്കുന്നതിനിടെയാണ് രണ്ടുവർഷത്തോളം പെൺകുട്ടി തുടർച്ചയായ പീഡനത്തിന് ഇരയായത്. 

ENGLISH SUMMARY:

Child abuse in Kerala is a serious problem highlighted by a recent case. A mother and her partner were sentenced to 180 years for abusing an 11-year-old girl.