ജിം ട്രെയിനറായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒന്നാംകല്ല് ചങ്ങാലി മഠപതി ക്ഷേത്രത്തിനു സമീപം ചങ്ങാലി വീട്ടിൽ മണി - കുമാരി ദമ്പതികളുടെ മകൻ മാധവിനെയാണ് (28) കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ജിം ട്രെയിനർ ആയ മാധവ് ദിവസവും നാലിന് ഉണർന്ന് ജിമ്മിൽ പോകാറുള്ളതാണ്. എന്നാൽ ഇന്ന് നാലര ആയിട്ടും എഴുന്നേൽക്കാതെ വന്നതിനെ തുടർന്ന് അമ്മ വിളിച്ചു. വാതിൽ തുറക്കാതെ വന്നപ്പോൾ, അയൽവാസികളുടെ സഹായത്തോടെ വാതിൽ തള്ളി തുറക്കുകയായിരുന്നു. വീട്ടിൽ മാധവും അമ്മയും മാത്രമാണ് താമസിക്കുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി