ഓർമ നഷ്ടപ്പെട്ട നിലയിൽ കുവൈത്തിൽ നിന്ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ശേഷം കാണാതായ കൊൽക്കത്ത സ്വദേശി സൂരജ് ലാമയെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.ഹൈക്കോടതി നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു. ആലുവ ഡി വൈ.എസ്.പി ടി. ആർ രാജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഈ മാസം 5 നാണ് സൂരജ് ലാമയെ നെടുമ്പാശ്ശേരി എയർപോർട്ടിൽനിന്ന് കാണാതായത്. കാണാതാകുമ്പോൾ കറുത്ത നിറത്തിലുള്ള ടീഷർട്ടും നീല നിറം ജേഴ്സിയുമാണ് ധരിച്ചിരുന്നത്. ലാമയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497990077, 9497987128 (നെടുമ്പാശ്ശേരി പി. എസ് )എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു