fresh-cut

TOPICS COVERED

ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ പൊലീസിനെതിരെ സിപിഎം. നിരപരാധികളുടെ വീടുകളില്‍ പൊലീസ് കയറുന്നത് അവസാനിപ്പിക്കണമെന്ന് സിപിഎം താമരശേരി ഏരിയ സെക്രട്ടറി കെ.ബാബു മനോരമ ന്യൂസിനോട് പറഞ്ഞു. സ്ഥാപനത്തിനെതിരായ ആക്രമണങ്ങളെ നിയമപരമായി നേരിടുമെന്ന് ഫ്രഷ് കട്ട് എം ഡി സുജീഷും വ്യക്തമാക്കി. ഫ്രഷ് കട്ട് വിഷയത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ച സര്‍വ കക്ഷിയോഗം ഇന്ന് വൈകീട്ട് നടക്കും. 

ശ്മശാന മൂകതയാണ് കൂടത്തായി കരിമ്പാലക്കുന്ന് മേഖലകളില്‍. സമരത്തില്‍ പങ്കെടുത്ത പലരും അറസ്റ്റ് ഭയന്ന് നാടു വിട്ടു, ചില വീടുകളിലുള്ളത് സ്ത്രീകളും കുട്ടികളും മാത്രം. ഇതിനിടെ രാപ്പകല്‍ വ്യത്യാസമില്ലാതെയുള്ള പൊലീസ് നടപടിയില്‍ നാട് നടുങ്ങിയിരിക്കയാണ്. നിരപരാധികളുടെ വീട്ടില്‍ പൊലീസ് കയറുന്നത് അവസാനിപ്പിക്കണമെന്ന് താമരശേരി സിപിഎം ഏരിയ സെക്രട്ടറി കെ.ബാബു മനോരമ ന്യൂസിനോട് പറഞ്ഞു. അക്രമകാരികളെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടു വരണമെന്നും സിപിഎം ആവശ്യപ്പെട്ടു. ഫ്രഷ് കട്ടിനെതിരായുള്ളത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് എം ഡി സുജീഷും പ്രതികരിച്ചു. സ്ഥാനത്തിനെതിരായ അക്രമണങ്ങളില്‍ നിയമ നടപടി നേരിടുമെന്നും  സുജീഷ് വ്യക്തമാക്കി. 

അതിനിടെ ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ ജില്ലാ കളക്ടര്‍ ഇന്ന് സര്‍വ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. എം പി, എംഎല്‍എ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. യോഗത്തിലേക്ക് ക്ഷണിച്ചില്ലെങ്കിലും പങ്കെടുക്കുമെന്ന നിലപാടിലാണ് സമര സമിതി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താമരശേരിയിലെ കടകള്‍ ഉച്ചവരെ അടച്ചിടും. 

ENGLISH SUMMARY:

Fresh Cut Controversy: CPM voices concerns over police actions in Fresh Cut issue. The party urges an end to unwarranted police intrusions into innocent homes, while the company vows legal action against attacks