കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിനുള്ള പ്രാഥമിക നടപടികൾ തുടങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിലെ വോട്ടർപട്ടിക മരവിപ്പിച്ചു. കമ്മീഷന്റെ ആഭ്യന്തര പ്രവർത്തനങ്ങളും തുടങ്ങി. യോഗങ്ങളും ഉദ്യോഗസ്ഥർക്കുള്ള പരിശീലനവുമുൾപ്പെടെ നവംബർ മൂന്നിനകം പൂർത്തിയാക്കും. നവംബർ നാലിന് വീടുകൾ കയറിയുള്ള വിവരശേഖരണം തുടങ്ങും. അതേസമയം, എസ്ഐആറിനെതിരെ പ്രതിപക്ഷം വിമർശനം തുടരുകയാണ്. ബീഹാറിൽ ഉയർത്തിയ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെയാണ് എസ്ഐആര്‍ രാജവ്യാപകമാക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി കയ്യടക്കിയെന്നും കോൺഗ്രസ് ആരോപിച്ചു. ബംഗാളിൽ എസ്ഐആര്‍ നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി മമതാ ബാനർജി.