പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാമത് ഓർമപെരുന്നാളിന് കൊടിയേറി. മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൊടിയേറ്റ് നിർവഹിച്ചു. നവംബർ മൂന്നുവരെയാണ് പെരുന്നാൾ.
പള്ളിയിലെ ധൂപ്രപാർഥനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ പരുമല തിരുമേനിയുടെ ഗീതങ്ങൾ ആലപിച്ചുള്ള ഘോഷയാത്ര. സഭാധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവ കൊടിയേറ്റ് നിർവഹിച്ചു. വിശ്വാസികൾ വെറ്റില സമർപ്പിച്ച് ചടങ്ങിൽ പങ്കാളികളായി.
നവംബർ രണ്ടിനാണ് തീർത്ഥാടന വാരാഘോഷ സമാപനം. പെരുന്നാൾ ദിനമായ മൂന്നിന് മൂന്നിന്മേൽ കുർബാന, റാസ, കബറിങ്കൽ ധൂപ പ്രാർത്ഥന, ശ്ലൈഹിക വാഴ്വ് എന്നിവയോടെ പെരുന്നാളിനു സമാപനമാകും.