സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത. വടക്കന്‍ ജില്ലകളില്‍ മഴ കനക്കും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു

തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. അറബിക്കടലിലും കര്‍ണാടകത്തിനു മുകളിലും ന്യൂനമര്‍ദങ്ങള്‍ സ്ഥിതിചെയ്യുന്നു. ഇവയുടെ സ്വാധീനത്തില്‍ മഴ ശക്തമായേക്കും.

കടല്‍ പ്രക്ഷുബ്ധമാണ്. 27ാം തീയതി വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുക്കാന്‍ സാധ്യതയുണ്ട്. വരുന്ന അഞ്ചു ദിവസം സംസ്ഥാനത്ത് മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ENGLISH SUMMARY:

Kerala rain alert issued for several districts due to heavy rainfall predictions. The weather department advises fishermen not to venture into the sea until the 27th.