താമരശേരിയിലെ ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ ആരോപണ പ്രത്യാരോപണവുമായി സിപിഎമ്മും SDPI യും. സംഘര്‍ഷത്തില്‍ നുഴഞ്ഞു കയറിയത് എസ്ഡിപിഐ ആണെന്ന് സിപിഎമ്മും, ഡിവൈഎഫ്ഐ ആണെന്ന് sdpi യും ആരോപിച്ചു. അതിനിടെ സമരത്തില്‍ പങ്കെടുത്ത രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സമാധാന പരമായി നടന്ന സമരത്തിനിടെ സംഘര്‍ഷവും തീവയ്പും നടത്തിയത് sdpi ആണെന്ന് ഉറപ്പിച്ച് പറയുകയാണ് സിപിഎം. സമരത്തില്‍ നുഴഞ്ഞുകയറിയ ക്രിമിനലുകള്‍ ഡിവൈഎഫ്ഐക്കാരാണെന്ന് sdpi സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.അബ്ദുള്‍ ഹമീദും തിരിച്ചടിച്ചു.
പൊലീസ് സംസാരിച്ചത് പ്ലാന്‍റ് ഉടമകളുടെ ഭാഷയിലാണന്ന് സ്ഥലം എംഎല്‍എ എം.കെ. മുനീര്‍ പറഞ്ഞു. ∙സംഘര്‍ഷത്തിനും തീ വയ്പ്പിനും പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സമര സമിതി ചെയര്‍മാന്‍ ബാബു കുടുക്കിലും വ്യക്തമാക്കി. അതിനിടെ സമരത്തില്‍ പങ്കെടുത്ത ആംആദ്മി പാര്‍ട്ടി നേതാവും സമര സമിതി പ്രവര്‍ത്തകനുമായ ബാവന്‍കുട്ടി, കൂടത്തായി സ്വദേശി എ പി റഷീദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്ന് പിടിയിലാകുന്നതിന് മുന്‍പ് ബാവന്‍കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു. 8 കേസുകളാണ് ഇതുവരെ റജിസ്റ്റര്‍ ചെയ്തത്. സമരക്കാരെ പിടികൂടാനായി അര്‍ധ രാത്രിയിലും പൊലീസ് വീടുകളില്‍ കയറി തിരച്ചില്‍ നടത്തി.