Untitled design - 1

കെ.സി.വേണുഗോപാലിനെ ഉന്നമിട്ടുള്ള വി.ഡി. സതീശന്റെ റെഡ് അലർട്ട് ഒളിയമ്പിൽ മുതിർന്ന നേതാക്കൾക്ക് അതൃപ്തി. അനാവശ്യ ചർച്ചകൾക്ക് വിധേയമായ പ്രസ്താവന ഒഴിവാക്കാമായിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു. അതേസമയം, കെപിസിസി പുനഃസംഘടനയിലെ പരാതികൾക്ക് പരിഹാരക്രിയ തുടങ്ങി. കെ.സി. വേണുഗോപാലുമായുള്ള ചർച്ചയിൽ ഉറപ്പുകൾ ലഭിച്ചതോടെ കെ. മുരളീധരൻ മെരുങ്ങി. എഐസിസി പദവി ലഭിച്ച ചാണ്ടി ഉമ്മനും ഹാപ്പിയാണ്.  കെ.സി കേരളത്തിൽ സജീവമാകുന്നതിൽ കടുത്ത അതൃപ്തി ഉണ്ടെന്ന് സൂചിപ്പിക്കുന്ന ഈ പ്രതികരണം ഒഴിവാക്കാമായിരുന്നു എന്നാണ് മുൻ കെപിസിസി അധ്യക്ഷന്മാമാരുടെ അഭിപ്രായം. അടുത്ത നേതൃയോഗത്തിൽ ഇക്കാര്യവും ഉയർത്തുമെന്ന് നേതാക്കൾ സൂചിപ്പിച്ചു. 

അതേസമയം, പുനഃസംഘടനയിലെ പ്രശ്നങ്ങൾക്ക് എഐസിസി പരിഹാരനടപടികൾ തുടങ്ങി. കെ. മുരളീധരനുമായുള്ള ചർച്ചയിൽ മര്യാപുരം ശ്രീകുമാറിന് കെപിസിസി ഭാരവാഹിത്വം മടക്കി നൽകാമെന്ന് കെ.സി.വേണുഗോപാൽ ഉറപ്പു നൽകിയെന്നാണ് വിവരം. മുരളീധരൻ ജനറൽ സെക്രട്ടറി സ്ഥാനം ആവശ്യപ്പെട്ട ന്യൂനപക്ഷ സെൽ വൈസ് ചെയർമാൻ കെ.എം. ഹാരീസിനെ കെ.പി.സി.സി സെക്രട്ടറിയാക്കാനും ധാരണയായി. പുനസംഘടനയ്ക്കെതിരെ പരസ്യമായി രംഗത്തുവന്ന ചാണ്ടി ഉമ്മനും പുതിയ പദവിയിൽ സന്തോഷവാനാണ്. എഐസിസി ടാലന്റ് ഹന്റ് കോ ഓഡിേറേറ്റർ പദവി ഏറ്റെടുക്കുമെന്ന് ചാണ്ടി ഉമ്മൻ മനോരമന്യൂസിനോട് പറഞ്ഞു.