വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മാനദണ്ഡങ്ങൾ അട്ടിമറിച്ച് അധ്യാപക നിയമനത്തിന് നീക്കം. ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ എൻസിഎ ഒഴിവുകൾ നികത്താതെ പുതിയ വിജ്ഞാപനം ക്ഷണിച്ചെന്നാണ് ആക്ഷേപം. 156 അസി. പ്രൊഫസർമാരുടെ ഒഴിവുകൾ ഉള്ളപ്പോൾ വിജ്ഞാപനം 94 ഒഴിവുകളിലേക്ക് മാത്രമായിരുന്നു. സർവകലാശാലയിൽ നിന്ന് ഡിസംബറിൽ വിരമിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്റെ മകനെ അസി. പ്രൊഫസറാക്കാനാണ് ധൃതി പിടിച്ച നീക്കമെന്നാണ് ആക്ഷേപം.
സംവരണ റൊട്ടേഷൻ അട്ടിമറിച്ചാണ് ബാക്ക് ലോഗ് തസ്തികയിലേക്ക് വിജ്ഞാപനം ക്ഷണിച്ച് ഇപ്പോൾ ഇന്‍റർവ്യൂ ഘട്ടം വരെ എത്തിയത്. രണ്ട് തസ്തികയിലെ നിയമനങ്ങൾ അന്തിമ ഉത്തരവ് വരുംവരെ നിർത്തിവയ്ക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലാണ് ഉദ്യോഗാർഥികളുടെ പ്രതീക്ഷ. 156 അസി. പ്രൊഫസർമാരുടെ ഒഴിവുകൾ ഉള്ളപ്പോൾ വിജ്ഞാപനം 94 ഒഴിവുകളിലേക്ക് മാത്രമായിരുന്നു. സർവകലാശാലയിൽ നിന്ന് ഡിസംബറിൽ വിരമിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്റെ മകനെ അസി. പ്രൊഫസറാക്കാനാണ് ധൃതി പിടിച്ച നീക്കം എന്നാണ് ആക്ഷേപം.