തിരക്കുള്ള ട്രെയിനുകളില്‍ നിന്നും നിരവധി ദുരനുഭവങ്ങളുടെ വാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്. അത്തരത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറയുകയാണ് കണ്ടന്‍റ് ക്രിയേറ്ററായ അജിനാസ് എന്ന യുവാവ്. എറണാകുളത്ത് നിന്നും കൊല്ലത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. 

ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍ യാത്ര ചെയ്യവേ ഒരു പുരുഷനും സ്ത്രീയും ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും കണ്ടു. എന്നാല്‍ ഭാര്യ ഭര്‍ത്താക്കന്‍മാരായിരിക്കും എന്നതിനാല്‍ തന്നെ അവരുടെ കാര്യത്തില്‍ ഇടപെടാന്‍ പോയില്ല. എന്നാല്‍ സമയം കഴിയും തോറും ഇരുവരും തമ്മിലുള്ള പെരുമാറ്റത്തിന്‍റെ തീവ്രത കൂടാന്‍ തുടങ്ങി. സ്ത്രീ പുരുഷന് ഓറല്‍ സെക്സ് ചെയതു നല്‍കാന്‍ തുടങ്ങിയതോടെ യുവാവ് ദമ്പതികളെ ചോദ്യം ചെയ്തു. എന്നാല്‍ മദ്യലഹരിയിലായിരുന്നു പുരുഷന്‍. സ്ത്രീ ചോദ്യം ചെയ്തതിന് പിന്നാലെ തനിക്ക് നേരെ ആക്രോശിക്കാന്‍ തുടങ്ങിയെന്നും അജിനാസ് പറയുന്നു.

എന്നാല്‍ തന്‍റെ ചുറ്റുമുണ്ടായിരുന്ന സ്ത്രീകളായ യാത്രക്കാരൊന്നും തനിക്കൊപ്പം നിന്നില്ലെന്നും അങ്ങനെ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ആ സ്ത്രീയെ നേരിടാമായിരുന്നു എന്നും അജിനാസ് പറയുന്നുണ്ട്. സ്ത്രീകളെ തന്നെപ്പോലെ ഒരു പുരുഷന്‍ നേരിട്ടാല്‍ അത് മറ്റ് രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടേനെ എന്നും യുവാവ് തന്‍റെ വിഡിയോയില്‍ പറയുന്നുണ്ട്. 

യാത്രക്കാരന്‍റെ വാക്കുകള്‍

ഞാന്‍ ഇന്നലെ ട്രെയിനില്‍ എറണാകുളത്ത് നിന്നും കൊല്ലത്തേക്ക് വരുകയായിരുന്നു. സൂചി പോലും കുത്താന്‍ ഇടമില്ലാത്ത അത്ര തിരക്കിലാണ് ആളുകള്‍ നില്‍ക്കുന്നത്. ചുറ്റും കുട്ടികളും സ്ത്രീകളുമൊക്കെയുണ്ട്. തൊട്ടടുത്ത നില്‍ക്കുന്ന രണ്ടുപേര്‍ പരസ്പരം ഉമ്മവയ്ക്കുകയും കെട്ടിപ്പിടിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഭാര്യാ ഭര്‍ത്താക്കന്‍മാരാകുമ്പോള്‍ ഏത് പൊതുമധ്യത്തിലാണെങ്കിലും സ്നേഹം പ്രകടിപ്പിക്കാനായി അങ്ങനെയൊക്കെ ചെയ്യുന്നത് സ്വാഭാവികമാണ്. അതൊരു പ്രശ്നമേയല്ല. കുറച്ച് കഴിഞ്ഞപ്പോഴേക്കും അതിന്‍റെ തീവ്രത കൂടി വരാന്‍ തുടങ്ങി. ചുറ്റും നില്‍ക്കുന്ന ആളുകളുടെ മുഖം വിളറി വെളുക്കാന്‍ തുടങ്ങി. എങ്ങനെ പ്രതികരിക്കണം എന്ന് അറിയാതെയായി. 

ആ സ്ത്രീ നേരെ കുനിഞ്ഞ് ഇരുന്ന് അയാള്‍ക്ക് ഓറല്‍ സെക്സ് ചെയ്തുകൊടുക്കാന്‍ തുടങ്ങി. കണ്ടു കഴിഞ്ഞാല്‍ തൊലിയുരിഞ്ഞ് പോകുന്ന രീതിയിലേക്ക് കാര്യങ്ങളെത്തി. ദീപാവലി സീസണ്‍ ആയതുകൊണ്ട് അത്രയും തിരക്കായിരുന്നു. ഇവരൊക്കെ അതിനകത്ത് കയറിയിട്ട് കാണിക്കുന്ന ഹറാംപിറപ്പ് ഇതൊക്കെയാണ്. അവസാനം അയാളെ തല്ലി. എന്തെങ്കിലും ചെയ്യണമെങ്കില്‍ പുറത്ത് പോയി ചെയ്യാന്‍ പറഞ്ഞു. അയാള്‍ മദ്യപിച്ചിട്ടും ഉണ്ടായിരുന്നു. ആ സ്ത്രീ എന്നെ തല്ലാന്‍ പാകത്തിനാണ് നില്‍ക്കുന്നത്. എല്ലാവരും പറയുന്നു ബസില്‍ പോകുന്ന സ്ത്രീകള്‍ക്ക് ദുരനുഭവം ഉണ്ടാകുന്നെന്ന്. ആ ഒരു പോയിന്‍റില്‍ ഒരു പെണ്‍കുട്ടി എനിക്കൊപ്പം നിന്ന് ആ സ്ത്രിയെ നേരിട്ടിരുന്നെങ്കില്‍ ആ സ്ത്രീയെ ഒതുക്കാമായിരുന്നു. കാരണം ഒരു സ്ത്രീ ആയതുകൊണ്ട് അവരെ നമ്മള്‍ അടിച്ചുകഴിഞ്ഞാല്‍ സ്ത്രീ അമ്മയാണ്, പെങ്ങളാണെന്ന് പറഞ്ഞ് ഓരോരുത്തര് വരും. 

ENGLISH SUMMARY:

Train harassment is a serious issue highlighted by a recent incident on a Kerala train. A content creator shared his experience of witnessing a couple's indecent behavior and the lack of support he received from fellow passengers, raising concerns about public safety and morality on trains.