ചാലക്കുടി ഏറന്നൂര്‍ മനയിലെ ഇ.ഡി. പ്രസാദ് ശബരിമല മേല്‍ശാന്തി. ആറേശ്വരം ശ്രീധര്‍മശാസ്താ ക്ഷേത്രം ശാന്തിയാണ്. തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് പ്രസാദ് പറഞ്ഞു. ശബരിമല മേല്‍ശാന്തി നറുക്കെടുപ്പില്‍ പതിനാല് പേരാണ് ഉണ്ടായിരുന്നത്.
അതേസമയം, കൊല്ലം മയ്യനാട് എം.ജി.മനു നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. 13 പേരില്‍ നിന്നാണ് എം.ജി.മനു മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുത്തില്‍ വളരെയേറെ സന്തോഷമെന്ന് എം.ജി.മനു നമ്പൂതിരി മനോരമ ന്യൂസിനോട് പറഞ്ഞു. പ്രാര്‍ഥനയുടെ ഫലം. ആറുവര്‍ഷമായി മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പിന് അപേക്ഷിക്കാറുണ്ടെന്നും ഇത്തവണ ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിനും അപേക്ഷിച്ചിരുന്നെന്നും എം.ജി.മനു നമ്പൂതിരി പറഞ്ഞു. 26 വര്‍ഷമായി കൊല്ലം കൂട്ടിക്കട ശാസ്താ ക്ഷേത്രത്തിലെ ശാന്തിയാണ് എം.ജി.മനു നമ്പൂതിരി.