സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശി അമല്‍ബാബുവിന്‍റെ ഹൃദയം എറണാകുളം സ്വദേശിക്ക് മാറ്റിവയ്ക്കും. ഹൃദയം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തിക്കും.
വൃക്കകളും, കരളും പാൻക്രിയാസും ഉൾപ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തിരിക്കുന്നത്. അഞ്ച് മനുഷ്യർക്കാണ് പുതുജീവൻ നൽകുക.