ഉടനടി നടപടി എന്നതാണ് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ രീതി. ഇന്നലെ കോതമംഗലത്തെത്തിയ മന്ത്രി ഉച്ചത്തിൽ ഹോൺ മുഴക്കിയെത്തിയ സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കാനും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും ഉത്തരവിട്ടു. എന്നാൽ ബസിന്റെ ഇലക്ട്രിക് ഹോൺ ജാം ആയതാണെന്നാണ് ഡ്രൈവറുടെ വിശദീകരണം.
കോതമംഗലത്തെ നവീകരിച്ച കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടനത്തിനെത്തിയതാണ് മന്ത്രി കെ ബി ഗണേഷ് കുമാർ. മന്ത്രി വേദിയിൽ പ്രവേശിച്ചതിന് പിന്നാലെ എം എൽ എ യുടെ ആമുഖ പ്രസംഗം. ഇതിനിടെയാണ് ഉച്ചത്തിൽ ഹോൺ മുഴക്കി സ്വകാര്യ ബസ് സ്റ്റാൻഡിലേക്കെത്തിയത്. ഇതോടെ മൈക്ക് വാങ്ങി വണ്ടി പിടിക്കാൻ ഗണേഷ് കുമാർ ഉത്തരവിട്ടു.
ഹോൺ ജാമയതിനാൽ കേബിൾ മുറിച്ച് പ്രശ്നത്തിന് പരിഹാരം കണ്ടതിന് ശേഷം സ്റ്റാൻഡിൽ നിന്നും മടങ്ങിയ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. എന്നാൽ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ബസ് ഡ്രൈവറുടെ വിശദീകരണം വാഹനത്തിന്റെ ഹോൺ ജാം ആയതാണ് പ്രശ്നത്തിന് കാരണമെന്നറിയിച്ചപ്പോൾ മന്ത്രിയുടെ മറുപടി ഇങ്ങനെ രാത്രി സർവീസ് നടത്താത്ത സ്വകാര്യ ബസുകൾക്കെതിരെയും നടപടി കടുപ്പിക്കാനൊരുങ്ങുകയാണ് മന്ത്രി കെ ബി ഗണേഷ് കുമാർ