dulquer-salman-car-1

ദുല്‍ഖറിന്റെ കയ്യില്‍ നിന്ന് പിടിച്ചെടുത്ത കാര്‍ വിദേശത്തുനിന്ന് കടത്തിയതെന്ന് കസ്റ്റംസ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് വാഹനം പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ച നടപടിയേയും കസ്റ്റംസ് ചോദ്യം ചെയ്തു. കസ്റ്റംസ് അപ്പലേറ്റ് ട്രൈബ്യൂണലിനെയാണ് സമീപിക്കേണ്ടിയിരുന്നത്. മറ്റ് രണ്ടു വാഹനങ്ങള്‍ പിടിച്ചെടുത്തത് ദുല്‍ഖര്‍ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി.

ദുൽഖറിന്റെ പേരിൽ റജിസ്റ്റർ ചെയ്ത മൂന്ന് കാറുകളാണ് പിടിച്ചെടുത്തിരുന്നത്. കസ്റ്റംസിന്റെ പട്ടികയിലുള്ള ഒരു കാർ കൂടി ദുൽഖറിന്റെ പേരിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.  ഇന്ത്യൻ ആർമിയുടെ വ്യാജ സെയിൽ ലെറ്റർ ഉപയോഗിച്ചു ഹിമാചൽ സ്വദേശി ഹരികിഷൻ രാം ദയാൽ എന്നയാളുടെ പേരിലാണു 2007 മോഡൽ വണ്ടി ആദ്യം റജിസ്റ്റർ ചെയ്തിട്ടുള്ളത്. ദുൽഖറിന്റെ ‘ലക്കി ഭാസ്കർ’ എന്ന സിനിമയിലും ഈ വണ്ടി ഉപയോഗിച്ചിട്ടുണ്ട്. വെണ്ണലയിൽ നിന്നു കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കാർ. നടൻ ദുൽഖർ സൽമാന്റെ പേരിൽ കർണാടകയിലാണ് കാർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

ENGLISH SUMMARY:

Customs has informed the Kerala High Court that the car seized from actor Dulquer Salmaan was smuggled from abroad, based on an intelligence report. The department questioned Dulquer’s decision to approach the High Court instead of the Customs Appellate Tribunal. Investigations revealed multiple vehicles registered under Dulquer’s name, one of which was linked to a fake Indian Army sale letter. The seized car was also featured in his film Lucky Baskhar.