പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒക്ടോബര്‍ രണ്ടിന് മൗനവൃതവുമായി കോണ്‍ഗ്രസ് എംഎല്‍എ സി.ആര്‍.മഹേഷ്. രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയാണ് കരുനാഗപ്പള്ളി എം.എല്‍.എയായ സി.ആര്‍.മഹേഷിന്‍റെ  മൗനവൃതം. പൊതു ചടങ്ങുകളില്‍ പങ്കെടുക്കുമെങ്കിലും മൗനവൃതം തുടരും.  

അകലെയാണെന്ന് തോന്നുമെങ്കിലും നമ്മുടെ ആത്മാവിന്റെ ഉള്ളിൽ നീറുന്ന വേദനയാവുകയാണ് പലസ്തീന്‍. അവിടുത്തെ കുഞ്ഞുങ്ങളുടെ നിലവിളി ഉയരുമ്പോള്‍ നിസ്സഹായതയുടെ കണ്ണീരണിയുവാനും നോക്കിനില്‍ക്കാനുമല്ലാതെ മറ്റൊന്നിനും കഴുയുന്നില്ലല്ലോയെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

അവരുടെ നൊമ്പരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും അവർക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ടും മഹാത്മാവിനെ ഓർത്തുകൊണ്ടും എന്റെ മനസ്സാക്ഷിയെ മാത്രം ബോധ്യപ്പെടുത്തും വിധം ഞാൻ ഒരു ദിവസം മൗനത്തിൽ ആയിരിക്കും. – സി.ആര്‍.മഹേഷ് കുറിച്ചു. 

ENGLISH SUMMARY:

Palestine solidarity is the main focus of Congress MLA CR Mahesh's silent protest. He will observe silence on October 2nd to express solidarity with Palestine and its people.