ശബരിമല ദ്വാരപാലക പീഠ വിവാദത്തില്‍ സ്പോണ്‍സര്‍ക്കെതിരെ ഗൂഢാലോചന ആരോപണവുമായി മന്ത്രിയും ദേവസ്വം ബോര്‍ഡും. ഉണ്ണികൃഷ്ണന്‍ പോറ്റി ജനങ്ങളെ വിഡ്ഢികളാക്കിയെന്ന് വി.എന്‍.വാസവന്‍. അയ്യപ്പസംഗമത്തിന്‍റെ പകിട്ട് കളയാനുള്ള ഗൂഢാലോചനയാണിതെന്ന് പി.എസ്.പ്രശാന്ത് പ്രതികരിച്ചു. അതേതമയം പീഠം പണിക്കാരന്‍റെ പക്കലാണെന്ന് അറിയിച്ചത്, വിവാദമായശേഷമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി ആവര്‍ത്തിച്ചു.
ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിന്‍റെ സ്വർണപീഠം കാണാതായതിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ. ഒളിപ്പിച്ചു വച്ചശേഷംമാണ് പീഠം കാണാനില്ലെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി പരാതിപ്പെട്ടത്. സ്പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ ദേവസ്വം ബോര്‍ഡിനെ കള്ളനാക്കിയെന്ന് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്. ഉണ്ണികൃഷ്ണനെക്കുറിച്ച് അടപടലം അന്വേഷിക്കണം.
സ്വര്‍ണപീഠം സംബന്ധിച്ച ത്തിലെ ദുരൂഹത വിജിലൻസ് അന്വേഷിക്കട്ടെയെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ.പത്മകുമാർ. സ്വർണ്ണപീഠം എടുത്തതുകൊണ്ട് ഉണ്ണികൃഷ്ണനോ വാസുദേവനോ ലാഭമില്ല. പിന്നെ എന്തിനങ്ങനെ ചെയ്തു എന്നത് അന്വേഷിക്കണം. അതേസമയം പീഠം തന്‍റെ പക്കലാണെന്ന പണിക്കാരന്‍ വാസുദേവന്‍ വിവാദമുണ്ടായശേഷമാണ് പറഞ്ഞതെ്നന് ഉണ്ണികൃഷ്ണന്‍ പോറ്റി. വാസുവേന്‍റെ മൊഴിയെടുക്കണമെന്ന് പറഞ്ഞത് താന്‍ തന്നെയാണെന്നും ഉണ്ണികൃഷ്ണന്‍ വിശദീകരിക്കുന്നു.