കടുത്ത വിഭാഗിയതയെ തുടർന്ന് പറവൂരിൽ CPI വിട്ടവരെ ചേർത്തുപിടിച്ച് CPMഉം, തള്ളിപറഞ്ഞ് CPI നേതൃത്വവും. CPM നടത്തുന്ന പൊതുയോഗത്തെ വിമർശിച്ചതിനൊപ്പം, CPMൽ ചേരുന്നവരിൽ പാർട്ടി അംഗങ്ങളായി ആരുമില്ലെന്ന് CPI എറണാകുളം ജില്ലാ സെക്രട്ടറി പറഞ്ഞു. എന്നാൽ CPI അംഗങ്ങളായ 40പേർ തങ്ങൾക്കൊപ്പം വരികയാണെന്നും, സ്വീകരണമൊരുക്കുന്നതിൽ തെറ്റില്ലെന്നും CPM ജില്ലാസെക്രട്ടറി നിലപാടെടുത്തു.
നേതൃത്വത്തിൻ്റെ പിടിപ്പുകേടിൽ CPIൽ പ്രവർത്തകർക്ക് നിൽക്കാൻ കഴിയാത്ത സാഹചര്യമാണെന്നാരോപച്ചാണ് രാജിവച്ചവർ CPMൽ ചേരുന്നത്. ജില്ലാപഞ്ചായത്ത് അംഗത്വം രാജിവച്ച CPI നേതാവ് കെ.വി. രവീന്ദ്രൻ അടക്കമുള്ളവരാണ് CPMൽ ചേർന്നത്. പാർട്ടി പുറത്താക്കിയ വരും, നടപടി നേരിട്ടവരുമാണ് ഇക്കൂട്ടരെന്ന് CPI ജില്ലാ സെക്രട്ടറി N. അരുൺ പറഞ്ഞു.
പാർട്ടിയിൽ ചേരുന്നവരിൽ ഉപാധികളില്ലാതെയെത്തിയ 40 CPI അംഗങ്ങളുണ്ടെന്ന് CPM ജില്ലാ സെക്രട്ടറി പറവൂർ CPlയിൽ ഏറെ നാളായി നീറി നിന്ന വിഭാഗീയതയാണ് പൊട്ടിത്തെറിയിലേയ്ക്കെത്തിയതും കൂട്ടരാജിയ്ക്ക് കാരണമായതും. CPM ആകട്ടെ അവസരം കൃത്യമായി വിനിയോഗിച്ചു. ജില്ലാസെക്രട്ടറി എസ്. സതീഷിൻ്റെ നേതൃത്വത്തിൽ പുതിയവരെ സ്വീകരിക്കാൻ പൊതുസമ്മേളനവും സംഘടിപ്പിച്ചു. CPIജില്ലാ സെക്രട്ടറിയായിരുന്ന പി. രാജുവിൻ്റെ മരണത്തോടെയാണ് കടുത്ത വിഭാഗീയത പറവൂരിൽ മറ നീക്കി പുറത്തു വന്നത്. വിഭാഗീയതയ്ക്ക് പരിഹാരമാകാത്തതിനാൽ പറവൂരിൽ ഇനിയും പ്രവർത്തകർ CPI വിടും എന്നാണ് സൂചന.