ഗവര്‍ണറുമായുള്ള വിയോജിപ്പുകള്‍ക്കിടയിലും രാജ്ഭവന്‍റെ ത്രൈമാസിക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് മഞ്ഞുരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം പ്രകാശനം ചെയ്ത രാജഹംസം മാസികയിലെ ഗവര്‍ണറുടെ അധികാരത്തെച്ചൊല്ലിയുള്ള ലേഖനത്തോട് മുഖ്യമന്ത്രി വിയോജിപ്പ് പരസ്യമാക്കി. രാജ്ഭവന്‍റെ മാസികയില്‍ വരുന്നതെല്ലാം സര്‍ക്കാര്‍ നിലപാടുകളല്ലെന്നും വിരുദ്ധമായ വീക്ഷണങ്ങള്‍ ലേഖനങ്ങളില്‍ വന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സൗഹാര്‍ദപരമായ ചടങ്ങില്‍ പക്ഷെ മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ മറുപടി നല്‍കിയില്ല
രാജഭവനിന്‍റെ ത്രൈമാസികായായ രാജഹംസത്തിന്‍റെ ആദ്യപതിപ്പ് ശശിതരൂരിന് നല്‍കിയാണ് മുഖ്യമന്ത്രി പ്രകാശനം ചെയ്തത്. ഭാരതാംബ ചിത്രം ഒഴിവാക്കിയുള്ള ചടങ്ങില്‍ സര്‍ക്കര്‍ ഗവര്‍ണര്‍ മഞ്ഞുരുക്കല്‍ പ്രകടമായിരുന്നു. ഹസ്തദാനം ചെയ്തു സൗഹൃദം പങ്കിട്ടുമുള്ള ചടങ്ങളില്‍ മാസികയിലെ ലേഖനത്തോടുള്ള വിജോയിപ്പ് പക്ഷെ മുഖ്യമന്ത്രിപരസ്യമാക്കി. ഗവര്‍ണറുടെ ലീഗല്‍ അഡ്വൈസര്‍ ശ്രീകുമാറിന്‍റെ ലേഖനത്തില്‍ ഭരണഘടയിലെ അനുച്ഛം 200 അനുസരിച്ച് ബില്ലുകളില്‍ എന്ത് ചെയ്യണമെന്നത് ഗവര്‍ണറുടെ അധികാരമാണെന്ന് പരാമര്‍ശിക്കുന്നു. ഇതെല്ലാം സര്‍ക്കാരിന്‍റെ അഭിപ്രായമല്ലെന്നും വിരുദ്ധഭിപ്രായങ്ങള്‍ സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
മുഖ്യമന്ത്രിയുടെ മലയാളത്തിലുള്ള പ്രസംഗം ശശിതരൂരിനോട് ചോദിച്ച് മനസിലാക്കിയെങ്കിലുംവിജോയിപ്പുകളോട് മറുപടി പ്രസംഗത്തില്‍ ഗവര്‍ണര്‍ പ്രതികരിച്ചില്ല. രാജഭവനുകള്‍ ലോകഭവനുകള്‍ ആകണമെന്നും ജനങ്ങളിലേക്ക് ഇറങ്ങണമെന്നുമുള്ള ശശി തരൂരിന്‍റെ അഭിപ്രായത്തോട് ഗവര്‍ണര്‍ യോജിച്ചു. രാജ്ഭവനിലെത്തിയ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ ആദരിച്ചു. ഉദ്ഘാടനത്തിന് തിരികൊളുത്താന്‍ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ സ്നേഹപൂര്‍വം നിര്‍ബന്ധിക്കുന്നതും കാണാമായിരുന്നു. അതേസമയം സര്‍ക്കാരിന് വിയോജിപ്പുള്ള കേരള , കുസാറ്റ് വിസിമാരെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഗവര്‍ണര്‍ ആദരിച്ചു.