തിരുവനന്തപുരത്ത് പുതിയ എകെജി സെന്‍ററിന് സിപിഎം സ്ഥലം വാങ്ങിയത് തര്‍ക്കഭൂമിയെന്ന് അറിഞ്ഞുതന്നെ. വാങ്ങാന്‍ ശ്രമിക്കുന്ന സ്ഥലം തര്‍ക്ക ഭൂമിയാണെന്ന് വ്യക്തമാക്കി വിഎസ്എസ്സിയിെല ശാസ്ത്രജ്ഞ ഇന്ദു ഗോപന്‍ 2020 ജൂണ്‍ ഒന്‍പതിന് കോടിയേരി ബാലകൃഷ്ണന് കത്ത് നല്‍കിയിരുന്നു. ഈ കത്ത് അവഗണിച്ചാണ് സ്ഥലം വാങ്ങിയത്.
32 സെന്‍റ് ഭൂമി ആറരക്കോടിയോളം രൂപയ്ക്കാണ് സിപിഎം വാങ്ങിയത്. 'ഞങ്ങളുടെ കൈവശമുണ്ടായിരുന്ന ഭൂമി ക്രിമിനല്‍ പ്രവര്‍ത്തിയിലൂടെ തട്ടിയെടുത്തവര്‍ അത് സിപിഎമ്മിന് വില്‍ക്കാന്‍ ശ്രമിക്കുകയാണ്. അത് പാര്‍ട്ടി വാങ്ങിയാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന നിയമപോരാട്ടങ്ങള്‍ ഉണ്ടായേക്കാം. അതുകൊണ്ട് ഈ ഭൂമി വാങ്ങുന്നതില്‍ നിന്ന് പാര്‍ട്ടി വിട്ടുനില്‍ക്കണം' എന്നാണ് ഇന്ദു കത്തില്‍ പറഞ്ഞിരുന്നത്.