ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് നടത്തിയ പരിശോധനയില്‍ നടന്‍ അമിത് ചാക്കാലക്കലിന്‍റെ രണ്ടു കാറുകള്‍ പിടിച്ചെടുത്തു. രണ്ട് ലാന്‍ഡ് ക്രൂസര്‍ കാറുകളാണ് പിടിച്ചെടുത്തത്. മധ്യപ്രദേശ്, ചണ്ഡീഗഡ് റജിസ്ട്രേഷനുള്ള വാഹനങ്ങളാണിവ. പരിശോധന പുരോഗമിക്കുന്നതിനിടെ കസ്റ്റംസ് അധികൃതര്‍ താരത്തിന്‍റെ വീട്ടിലേക്ക് പൊലീസിനെ വിളിച്ചു വരുത്തി. വീട്ടിലേക്കെത്തിയ അഭിഭാഷകരെ പൊലീസ് തടഞ്ഞു. താരത്തിന് നിലവില്‍ നിയമോപദേശം നല്‍കാന്‍ അഭിഭാഷകരെ അനുവദിക്കാനാവില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കി.
സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയില്‍ നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍റെ ഡിഫന്‍ഡര്‍ ഉള്‍പ്പെടെ രണ്ട് വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ ഗാരിജിലും കസ്റ്റംസ് പരിശോധന നടത്തി.പൃഥിരാജ് അടക്കമുള്ള സിനിമാതാരങ്ങളുടെയും വ്യവസായികളുടേയും വീട്ടിലും പരിശോധന നടക്കുന്നുണ്ട്. സംസ്ഥാനത്തെ ആഡംബര യൂസ്ഡ് കാര്‍ ഷോറൂമുകളിലും ഇടനിലക്കാരുടെ വീട്ടിലും പരിശോധനയുണ്ട്. കോഴിക്കോട് നിന്ന് 11 വാഹനങ്ങള്‍ കണ്ടെത്തിയതായി കസ്റ്റംസ് അറിയിച്ചു . മലപ്പുറത്ത് വെട്ടിച്ചിറ, കുറ്റിപ്പുറം, മൂര്‍ക്കനാട് എന്നിവിടങ്ങളിലാണ് പരിശോധന.