മലപ്പുറം ചങ്ങരംകുളം തരിയത്ത് ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഒരാൾ മരിച്ചു. കാഞ്ഞിയൂർ സ്വദേശി റമീസാണ് മരിച്ചത്. കൂടെ യാത്ര ചെയ്ത അന്‍ഷാദിന് ഗുരുതരമായി പരുക്കേറ്റു. അൻഷാദിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിവേഗത്തിൽ എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.
ബൈക്ക് അതിവേഗത്തിലായിരുന്നുവെന്നും നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നുവെന്നും അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. റമീസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അൻഷാദിന്റെ നില ഗുരുതരമായി തുടരുകയാണ്.