പിണറായി വിജയന് ബ്രാഹ്മണ ഫോബിയയെന്നും കമ്മ്യൂണിസ്റ്റുകാരെ ക്ഷേത്രങ്ങളില്‍ നിന്ന് തുരത്തണമെന്നും തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ അണ്ണാമലൈ. ആഗോള അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് നടന്ന ഭക്തജനസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അണ്ണാമലൈയും തേജസ്വി സൂര്യയും കുമ്മനം രാജശേഖരനും ചേർന്ന് സംഗമത്തിന് തിരി തെളിച്ചു. 

‘അയ്യപ്പനെ തൊട്ടാൽ വിടമാട്ടേൻ’ എന്നാണ് പന്തളത്തെ ഭക്തജനങ്ങൾ തെളിയിച്ചതെന്ന് അണ്ണാമലൈ പറഞ്ഞു. പമ്പാ സംഗമത്തിലേക്ക് വിളിച്ച തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ദൈവത്തെക്കുറിച്ച് പറയാൻ അവകാശം ഇല്ലാത്തവരാണ്. ഭഗവദ്ഗീത ഉദ്ധരിച്ചായിരുന്നു പിണറായിക്കുള്ള അണ്ണാമലൈയുടെ മറുപടി. പമ്പ പിക്നിക് സ്പോട്ടല്ലെന്നും തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ പറഞ്ഞു. 

ENGLISH SUMMARY:

Annamalai criticizes Pinarayi Vijayan, accusing him of Brahmin phobia. He made the remarks during a gathering of devotees in Panthalam, stating that communists should be expelled from temples.