TOPICS COVERED

കളമശ്ശേരി മണ്ഡലത്തിൽ ആരംഭിച്ച സ്നേഹവീട് പദ്ധതിയിൽ നാളെ 5 വീടുകൾക്ക് തറക്കല്ലിടുമെന്ന് മന്ത്രി പി രാജീവ്. നിർമ്മാണം ആരംഭിക്കുകയോ പൂർത്തീകരിക്കുമയോ ചെയ്ത 17 വീടുകൾക്ക് പുറമെയാണ് നാളെ 5 പുതിയ വീടുകൾക്ക് തറക്കല്ലിടുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു

കളമശ്ശേരിയുടെ ജനപ്രതിനിധിയെന്ന നിലയിൽ ഏറ്റവും സന്തോഷം തരുന്ന ഒരു കാര്യം കൂടിയാണിത്. 9 വീടുകൾ നിർമ്മാണം പൂർത്തിയാക്കി കൈമാറിക്കഴിഞ്ഞു. 5 വീടുകൾ അവസാനഘട്ട മിനുക്കുപണികൾ കൂടി പൂർത്തിയായാൽ കൈമാറാൻ സാധിക്കും. 3 വീടുകൾ വിവിധ നിർമ്മാണഘട്ടത്തിലുമാണ്. ആദ്യഘട്ടത്തിൽ 20 വീടുകളാണ് ലക്ഷ്യമിട്ടതെങ്കിലും പദ്ധതിയിൽ ഭാഗമാകാൻ കൂടുതൽ സുമനസുകൾ വന്നതിനാൽ 30 വീടുകൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ഞങ്ങൾ. 

കുടുംബ നാഥ വിധവകളായവരും നിർധനരുമുൾപ്പെടെയുള്ളവർക്ക് മുൻഗണന നൽകുന്ന ഈ പദ്ധതിക്കൊപ്പം ആദ്യം മുതൽ തന്നെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, കൊച്ചി വിമാനത്താവള കമ്പനി, സുഡ്കെമി, ഇൻകെൽ എന്നിവർ ഭാഗമാണ്. രാജഗിരി ഫൗണ്ടേഷനാണ് പദ്ധതി നിർവ്വഹണം നടത്തുന്നത്.  ഇതോടൊപ്പം മറ്റ് സ്ഥാപനങ്ങളുടെ സഹായവും ഉൾപ്പെടുത്തുന്നുണ്ട്. ഒരാൾക്ക് 8 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് വീടുനിർമ്മാണം. 500 ച. അടിയെങ്കിലും വിസ്തീർണമുള്ള വീടുകളാണ് നിർമ്മിക്കുന്നത്. അതിയായ സന്തോഷത്തോടെ നാളെ നമുക്ക് 5 വീടുകൾക്ക് കൂടി തറക്കല്ലിടാം. കൂടുതൽ കുടുംബങ്ങളുടെ സ്വപ്നങ്ങൾക്ക് നിറം പകരാം. – അദ്ദേഹം കുറിച്ചു. 

ENGLISH SUMMARY:

Snehaveedu project initiative focuses on providing homes for the needy in Kalamassery. Minister P Rajeev announces the groundbreaking of 5 new houses, adding to the 17 already under construction or completed, as part of the project aiming to build 30 homes with the support of various organizations and individuals.