ഇടുക്കി മൂന്നാറിൽ സിനിമ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞ് നടൻ ജോജു ജോർജ് ഉൾപ്പെടെയുള്ളവർക്ക് പരിക്ക്. ഷാജി കൈലാസ് ചിത്രം 'വരവി'ന്റെ ചിത്രീകരണത്തിനിടെ വാഗുവരൈ ലക്കത്ത് റോഡിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ജോജു ഉൾപ്പെടെ പരിക്കേറ്റ അഞ്ചു പേരെയും മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.