സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മലപ്പുറം കാരക്കോട് സ്വദേശിയായ 13 കാരനാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇന്നലെ മരിച്ച തൃശൂർ സ്വദേശി ജോലി ചെയ്ത കോഴിക്കോട് പന്നിയങ്കരയിലെ ഹോട്ടലിന് കോർപ്പറേഷൻ ആരോഗ്യവിഭാഗം വിലക്ക് ഏർപ്പെടുത്തി
പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെ വൈകിട്ടാണ് 13 കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള കുട്ടി ഐസിയുവിൽ ചികിത്സയിലാണ്. രണ്ടു മാസം മുമ്പ് കുട്ടി പുഴയിൽ കുളിച്ചതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്
ഇന്നലെ മരിച്ച ചാവക്കാട് സ്വദേശി റഹീമിന്റെ രോഗഉറവിടം കണ്ടെത്താനായില്ല. റഹീമിനൊപ്പം താമസിച്ചിരുന്ന ഇതേ ഹോട്ടലിലെ ജീവനക്കാരാനായ കോട്ടയം സ്വദേശിയും ഒരാഴ്ച മുമ്പ് മരിച്ചിരുന്നു. അതിനാൽ ഹോട്ടലിലെ കുടിവെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വരുന്നതു വരെ ഹോട്ടൽ അടച്ചിടാനാണ് ഓപ്പറേഷൻ ആരോഗ്യ വിഭാഗത്തിൻ്റെ നിർദ്ദേശം നിലവിൽ 9 പേരാണ് രോഗം ബാധിച്ച ചികിത്സയിൽ ഉള്ളത്. ആരുടെയും ആരോഗ്യനില ഗുരുതരമല്ല